2009, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

മൊഴിമുത്തുകള്‍


( ഒന്ന് )

തീരത്ത് തിരയുമായ്‌
കേളിച്ചു രസിക്കാതെ
ആഴത്തില്‍
മുങ്ങിത്താഴ്ക ;
ജീവിത പ്രബോധത്തിന്‍
സാഗര
ഗര്‍ഭത്തില്‍ വെണ്‍് -

നാമ്പിട്ടു
നില്ക്കും നിന്റെ
ഭാസുര ഭാഗ്യമുത്തിന്‍
ചിപ്പികള്‍ കണ്ടെത്തുക!



(
രണ്ട് )


കാതങ്ങള്‍ക്കകലെയായ്
കാണുന്നുവല്ലോ പച്ച-
ക്കാടുകള്‍, പുകക്കാറ്റും
കാക്കച്ചിപ്പറക്കലും
ചിന്തകള്‍ തിരിയാതെ,
ചന്തങ്ങള്‍ തിരയാതെ
ധീരമായ്‌ തുഴയുക;
ദൂരത്തിലല്ല തീരം!